ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണം;രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും: ഡി രാജ

ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്ന് സിപിഐ. ഡിസംബര്‍ 29 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണെന്നന്നും ഡി.രാജ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ സംരക്ഷിക്കാന്‍ ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സിപിഐ ദേശീയ നിര്‍വാഹക സമിതി ആഹ്വാനം ചെയ്തു.ഭരണഘടനാ അടിത്തറ തകര്‍ക്കാനുള്ള ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സര്‍ക്കാരിന്റെ നീക്കത്തെക്കുറിച്ച് പാര്‍ട്ടി രാജ്യത്തിന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഡി.രാജ കൂട്ടിച്ചേര്‍ത്തു. അധികാര കേന്ദ്രീകരണമെന്ന ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ഗവര്‍ണറുടെ ഓഫീസ് ഇതിനായി ദുരുപയോഗം ചെയ്യുകയാണ് എന്ന് ഡി രാജ കുറ്റപ്പെടുത്തി.

കേരളം, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാജ്ഭവനുകള്‍ ബി.ജെ.പിയുടെ ക്യാമ്പ് ഓഫീസായാണ് പ്രവര്‍ത്തിക്കുന്നത്. ഗവര്‍ണര്‍ പദവി തന്നെ അവസാനിപ്പിക്കേണ്ട സമയമായെന്നും രാജ കൂട്ടിച്ചേര്‍ത്തു. ഫെഡറലിസം സംരക്ഷിക്കുന്നതിനായി രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ക്ക് സി.പി.ഐ രൂപം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 29 ‘ഡിഫെന്‍ഡ് ഫെഡറലിസം ദിനം’ ആയി ആചരിക്കാന്‍ CPI തീരുമാനിച്ചിട്ടുണ്ട്. രാജ്ഭവന്‍ മാര്‍ച്ചുകളടക്കം സംസ്ഥാന ഘടകങ്ങള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News