Vizhinjam:വിഴിഞ്ഞം വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ ഉപസമിതിയോഗം ഇന്ന് വൈകിട്ട്

വിഴിഞ്ഞം വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ ഉപസമിതിയോഗം ഇന്ന് വൈകിട്ട്. മുഖ്യമന്ത്രിയാണ് യോഗം വിളിച്ച് ചേര്‍ത്തത്. അതേ സമയം മത മേലധ്യക്ഷന്‍മാര്‍ ഇന്ന് വിഴിഞ്ഞം സന്ദര്‍ശിക്കും. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിലെ തടസം നീക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. തുറമുഖത്തിനായി കരാര്‍ ഒപ്പിട്ട മാന്യന്മാരാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. മത്സ്യ തൊഴിലാളികളുടെ ആവശ്യങ്ങളോട് പ്രയോഗികമായ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മറുപടി പറഞ്ഞു.

ശ്രദ്ധക്ഷണിക്കലായാണ് കടകംപള്ളി സുരേന്ദ്രന്‍ വിഴിഞ്ഞം തുറമുഖ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചത്. പ്രദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്ക പരിഹരിച്ച് തുറമുഖ നിര്‍മാണം നേരിടുന്ന തടസം നീക്കണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇരുവള്ളം ചവിട്ടുന്ന യുഡിഎഫിനും കടകംപള്ളിയുടെ വിമര്‍ശനം.

ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചപ്പോള്‍ തന്നെ മന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ അവസരം ഒരുക്കിയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മറുപടി പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങളോട് പ്രയോഗികമായ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചു. ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ അഞ്ചെണ്ണവും സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായി ഇറക്കിയെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം നിയമസഭയിലടക്കം തുറമുഖ വിഷയത്തില്‍ കൃത്യമായ നിലപാടെടുക്കാനാകാതെ നട്ടം തിരിയുകയാണ് പ്രതിപക്ഷം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here