തേങ്ങാകഷ്ണം തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം

തേങ്ങാകഷ്ണം തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പൂജാ പ്രസാദം കഴിക്കുന്നതിനിടെ തേങ്ങാകഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.

അതേസമയം തേങ്ങാകഷ്ണത്തിനായി വാശിപ്പിടിച്ച കരഞ്ഞതിനാലാണ് കുട്ടിക്ക് അത് നല്‍കിയതെന്നും, കഴിക്കുന്നതിനിടെ ഒരു കഷ്ണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നെന്നും കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു.

തെലങ്കാനയിലെ നെക്കോണ്ടയിലാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍വച്ച് കുട്ടി ശ്വാസം മുട്ടി മരിച്ചതായി പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News