ADVERTISEMENT
ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ അടഞ്ഞുകിടന്ന വാടകവീട്ടിലെ വീപ്പയ്ക്കുള്ളില്‍ നിന്നും കണ്ടെത്തി. വിശാഖപട്ടണത്താണ് നാടിനെ നടുക്കിയ സംഭവം. വീട്ടില്‍ താമസിച്ചിരുന്ന വാടകക്കാരന്‍ വാടക നല്‍കാതെ വന്നതോടെ വീട്ടുടമസ്ഥനന്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്. അടഞ്ഞുകിടന്ന വാടക വീടിന്റെ പൂട്ട് തുറന്നാണ് വീട്ടുടമസ്ഥന്‍ അകത്തുകയറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീപ്പയില്‍ വെട്ടിനുറുക്കിയ നിലയില്‍ യുവതിയുടെ മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു എന്ന് വീട്ടുടമസ്ഥന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
ഭാര്യയുടെ പ്രസവം കാരണമായി പറഞ്ഞ് 2021 ജൂണില്‍ കുടിശ്ശിക തന്നുതീര്‍ക്കാതെ, താമസക്കാരന്‍ വീട് തത്കാലം ഒഴിയുകയായിരുന്നു. ഒരു വര്‍ഷം കാത്തിരുന്നിട്ടും കുടിശ്ശിക തന്നുതീര്‍ക്കാതെ വന്നതോടെയാണ് വീട്ടുടമ വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയത്. വീട്ടിലെ താമസക്കാരന്റെ സാധനങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് വീട്ടുടമ എത്തിയത്.
എന്നാല്‍ അതിനിടെ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന് വിശാഖപട്ടണം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് ശ്രീകാന്ത് പറയുന്നു. മരിച്ച സ്ത്രീ വാടകക്കാരന്റെ ഭാര്യ തന്നെയായിരിക്കാം എന്നാണ് പൊലീസിന്റെ സംശയം. വീട്ടുടമയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.