ADVERTISEMENT
പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ജീവിതം സെർബിയൻ സിനിമകളിലൂടെ ചിത്രീകരിച്ച എമിർ കുസ്റ്റുറിക്കയുടെ നാലു വിഖ്യാത ചിത്രങ്ങൾ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും .ഫ്രഞ്ച് ദേശീയ പുരസ്‌കാരമായ സിസാർ നേടിയ ലൈഫ് ഈസ് മിറക്കിൾ, കാൻ ,വെനീസ് മേളകളിൽ മികച്ച ചിത്രമായ അണ്ടർഗ്രൗണ്ട്, ബ്ലാക്ക് ക്യാറ്റ് വൈറ്റ് ക്യാറ്റ് , പ്രോമിസ് മീ ദിസ് എന്നീ ചിത്രങ്ങളാണ് മേളയിലെ കയോസ് ആൻഡ് കൺട്രോൾ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രണ്ടാം ലോക യുദ്ധം മുതൽ യുഗോസ്ലോവിയൻ യുദ്ധത്തിന്റെ തുടക്കം വരെയുള്ള കാലഘട്ടത്തിന്റെ ചരിത്രം രണ്ടു സുഹൃത്തുക്കളുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി അവതരിപ്പിക്കുകയാണ് ഈ വിഭാഗത്തിലെ അണ്ടർഗ്രൗണ്ട്. ജിപ്സി ജീവിതത്തിന്റെ വൈവിധ്യങ്ങളെ അവതരിപ്പിച്ച ബ്ലാക്ക് ക്യാറ്റ് വൈറ്റ് ക്യാറ്റ്, ബോസ്നിയൻ യുദ്ധം പ്രമേയമാക്കിയ ചിത്രം ലൈഫ് ഈസ് മിറക്കിൾ ,പ്രോമിസ് മീ ദിസ് എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.