PNB:പിഎന്‍ബിയില്‍ നടന്നത് 21.29 കോടി രൂപയുടെ തിരിമറി

കോടികളുടെ തട്ടിപ്പ് നടത്തിയ കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്കിലെ ലിങ്ക് റോഡ് ശാഖയില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. മൊത്തം 21 കോടി 29 ലക്ഷം രൂപയുടെ തിരിമറി നടന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. അതേസമയം കേസില്‍ ബാങ്ക് മാനേജര്‍ എം പി റിജിലില്‍ നല്‍കിയ മുന്‍കൂര്‍ജ്യാമ്യാപേക്ഷ കോടതി വിധി പറയാന്‍ 8ആം തീയതിയിലേക്ക് മാറ്റി.

പിഎന്‍ബി തട്ടിപ്പ് കേസില്‍ ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് സംഘം തട്ടിപ്പ് നടന്ന കോഴിക്കോട് ലിങ്ക് റോഡ് ബ്രാഞ്ചിലെത്തി പരിശോധന നടത്തിയത്. ക്രൈബ്രാഞ്ച് സംഘത്തിനൊപ്പം കോര്‍പ്പറേഷന്‍ അധികൃതരും ബാങ്കില്‍ എത്തിയിരുന്നു. മൊത്തം 21.29 കോടിയുടെ തിരിമറി നടന്നതായി ക്രൈബ്രാഞ്ച് എസിപി ടി എ ആന്റണി പറഞ്ഞു.

അതേസമയം കേസില്‍ പ്രതി എം പി റിജിലില്‍ നല്‍കിയ മുന്‍കൂര്‍ ജ്യാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം. തട്ടിപ്പ് ഒറ്റക്ക് നടത്താന്‍കഴിയുന്നതല്ലെന്നും ബാങ്ക് ഉന്നതരും കോര്‍പ്പറേഷന്‍ അധികാരികളും ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നുംപ്രതിഭാഗം ആരോ. ഇരു ഭാഗങ്ങളുടെയും വാദം കേട്ട കോടതി മുന്‍ജാമ്യാപേക്ഷ വിധി പറയാന്‍ 8ആം തീയതിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here