ADVERTISEMENT
ഇന്ത്യ ഒരു മതേതരരാജ്യമാണെന്ന വസ്തുത അവഗണിയ്ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സുപ്രീം കോടതി. ആത്മീയ നേതാവിനെ പരമാത്മാവായി പ്രഖ്യാപിയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഒരു ലക്ഷം രൂപ പിഴയിട്ടാണ് ഹര്‍ജി തള്ളിയത്.
ഹര്‍ജിയിലേത് എന്ത് ആവശ്യമാണെന്ന് കോടതി ആരാഞ്ഞു. എല്ലാവര്‍ക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുണ്ട്. ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കണമെന്ന് ഞങ്ങള്‍ക്കെങ്ങനെ പറയാനാവും? നിങ്ങള്‍ക്കു വേണമെങ്കില്‍ അദ്ദേഹത്തെ പരമാത്മ ആയി കരുതിക്കോളൂ, മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്തിന്? – കോടതി പറഞ്ഞു.
ശ്രീ ശ്രീ താക്കൂര്‍ എന്നറിയപ്പെടുന്ന അനുകുല്‍ചന്ദ്ര ചക്രവര്‍ത്തിയെ പരമാത്മാവായ് പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ജസ്റ്റിസ് എം.ആര്‍ ഷായുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.
ഉപേന്ദ്ര നാഥ് ദലൈ എന്നയാളാണ് ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ അതില്‍ പറഞ്ഞ കാര്യങ്ങള്‍ വിശദമായി വായിക്കാന്‍ തുടങ്ങിയ ഹര്‍ജിക്കാരനെ കോടതി തടഞ്ഞു. ഞങ്ങള്‍ നിങ്ങളുടെ പ്രഭാഷണം കേള്‍ക്കാന്‍ ഇരിക്കുകയല്ല എന്ന് ബെഞ്ച് ഓര്‍മിപ്പിച്ചു.
ഇന്ത്യ ഒരു മതേതര രാജ്യമാണ്. ശ്രീ ശ്രീ താക്കൂര്‍ അനുകുല്‍ ചന്ദ്രയെ എല്ലാവരും പരമാത്മാ ആയി കാണണമെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.