അപക്വമായ ജീവതങ്ങളിലേക്ക് മൊബൈൽ ഫോൺ ഉണ്ടാക്കുന്ന അപകട സൂചനകൾ ചർച്ച ചെയ്ത് ഖെദ്ദ

പുതിയ കാലത്ത് മൊബൈൽ ഫോൺ ശരീരത്തിലെ ഒരു അവയവം പോലെയാണ് .ജീവിതത്തിന്റെ ഭാഗം എന്ന് പറയുന്നതിന് അപ്പുറം ജീവിതത്തെ നിയന്ത്രിക്കുന്ന വസ്തുവായി പരിണമിച്ചിരിക്കുന്നു.
അടിസ്ഥാനപരമായ മനുഷ്യന്റെ ആവിശ്യങ്ങളായി മാറി ഇന്റർനെററ്റും സാങ്കേതിക വിദ്യയും .ഒരു വശത്ത് ഏറ്റവും ഉപകാര പ്രദവും മനുഷ്യന്റെ ഇന്നത്തെ നില നിലപ്പിന്റെ ആധാരവും ആണെന്ന് പറയാം .എന്നാൽ മറു വശത്ത് ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും കാണുവാൻ സാധിക്കണം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മനോജ് കാന സംവിധാനം ചെയ്ത ചെയ്ത ഖെദ്ദഎന്ന ചിത്രം. അപക്വമായ ജീവതങ്ങളിലേക്ക് മൊബൈൽ ഫോൺ ഉണ്ടാക്കുന്ന അപകട സൂചനകളാണ് ചിത്രം ചർച്ച ചെയ്യുന്നത് .

കേരളത്തിലെ ഒരു അണു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ ,മുൻപോട്ട് പോകുന്നത് അച്ഛനും അമ്മയും ,മകളും അടങ്ങുന്ന ഒരു കുടുംബത്തിലേക്ക് കടന്നു വരുന്ന ചതിക്കുഴിയെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്.അമ്മയും മകളും തമ്മിലുള്ള ആത്മബന്ധവും അതിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങളും ചിത്രത്തിന്റെ കഥയെ മുൻപോട്ട് നയിക്കുന്നു. നമ്മുടെയൊക്കെ ജീവിതങ്ങളിലേക്ക് കടന്നു വരാവുന്ന ചില കെണികളെ കുറിച്ചും ചിത്രം പ്രതിപാദിക്കുന്നുണ്ട് .വർത്തമാനകാലത്തെ നമ്മുടെ സമൂഹത്തിൽ നടന്ന പല സംഭവങ്ങളുമായി നമുക്ക് ചിത്രത്തെ ചേർത്ത് വായിക്കാം .ആശാ ശരത്താണ് ചിത്രത്ത്തിലെ പ്രാധാന വേഷത്തെ അവതരിപ്പിക്കുന്നത് .മകളെ തന്റെ ജീവന് തുല്യം സ്നേഹിക്കുന്ന സവിത എന്ന കഥാപാത്രമായാണ് ആശാ ശരത്ത് അഭിനയിക്കുന്നത് .തന്റെ മാനസിക സംഘര്ഷങ്ങളും ,നിസ്സഹായതയും ശക്തമായി പ്രതിഫലിപ്പിക്കാൻ സവിത എന്ന കഥാപാത്രത്തിന് കഴിഞ്ഞു .ആശാ ശരത്തിന്റെ മകളായ ഉത്തരയാണ് ചിഞ്ചുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആദ്യമായിട്ടാണ് അമ്മയും മകളും ഒരുമിച്ച് സ്‌ക്രീനിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സുദേവ് നായർ ,സുധീർ കരമന തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .സുധീർ കരമനയുടെ അച്ഛൻ കഥാപാത്രം പലപ്പോഴും എലിപ്പത്തായം എന്ന ചിത്രത്തിലെ കരമന ജനാര്ദ്ദനൻ നായരുടെ ഉണ്ണി എന്ന കഥാപാത്രത്തെ ഓർമിപ്പിക്കുന്നുണ്ട്. സുദേവ് നായരും തന്റെ റോൾ ഗംഭീരം ആക്കിയിട്ടുണ്ട് .കഥാ പറച്ചിലിൽ പുതുമ ഒന്നും നൽകുന്നില്ല എങ്കിലും കുടുംബ പ്രേക്ഷകർക്ക് ഇഷ്ട്ടപെടുന്ന രീതിയിൽ ആണ് ചിത്രം അണിയിച്ചൊരുക്കിയത് .സിനിമ പറഞ്ഞു വെക്കുന്ന കാര്യങ്ങൾ സാമൂഹ്യ പ്രസക്തി ഉള്ളതാണെങ്കിലും അവതരണത്തിലെ ഏച്ചുകെട്ടൽ എല്ലാത്തരം പ്രേക്ഷകനെയും പിടിച്ചിരുത്തില്ല .

2020 ലെ ഏറ്റവും മികച്ച രണ്ടാമത്തെ സിനിമക്കുള്ള പുരസ്‌കാരം നേടിയ ‘കെഞ്ചിറ’യുടെ സംവിധായകനായ മനോജ് കാനയുടെ മറ്റൊരു കലാമൂല്യവുമുള്ള ചിത്രമാണ് ഖെദ്ദ . ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രതാപ് പി. നായർ ക്യാമറ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിബാലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News