4 മണിക്കൂര്‍ നീണ്ട പവര്‍കട്ട്; ഛത്തീസ്ഗഢിലെ മെഡിക്കല്‍ കോളേജില്‍ നാല് കുട്ടികള്‍ മരിച്ചു

തുടര്‍ച്ചയായ 4 മണിക്കൂര്‍ നീണ്ട പവര്‍കട്ട് മൂലം ഛത്തീസ്ഗഢിലെ അംബികാപൂര്‍ മെഡിക്കല്‍ കോളേജില്‍ നാല് കുട്ടികള്‍ മരിച്ചു. സംഭവത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞുങ്ങളാണ് തുടര്‍ച്ചയായ പവര്‍കട്ടിനെ തുടര്‍ന്ന് മരണമരിച്ചത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സംഘം രൂപീകരിക്കാന്‍ ആരോഗ്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അംബികാപൂര്‍ ആശുപത്രിയിലേക്ക് പോകുകയാണെന്നും വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here