പാലക്കാട്–കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കും: മന്ത്രി കെ രാജൻ

ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് – കോഴിക്കോട് ദേശീയപാത 966 “ഗ്രീന്‍ ഫീല്‍ഡ് ഹൈ വേ” യുടെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിച്ചു വരുന്നതായും, അപ്രകാരം ഏറ്റെടുക്കുന്ന ഭുമിയ്ക്ക് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും അനുവധിക്കുന്നതാണെന്നും റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.

ഗ്രീന്‍ ഫീല്‍ഡ് ഹൈ വേ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കുന്നത് മൂലം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് സ്പെഷ്യല്‍ പാക്കേജ് അനുവദിക്കണമെന്ന് എ പി അനില്‍കുമാര്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

പ്രസ്തുത പദ്ധതി പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് അടിസ്ഥാന കമ്പോള വില നിശ്ചയിച്ചിട്ടില്ല എന്നും, ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നിയമാനുസൃത നഷ്ടപരിഹാരം ഉറപ്പാക്കും എന്നും ആവശ്യമെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു യോഗം വിളിച്ച് ചേര്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News