ദില്ലിയിലെ ശാസ്ത്രി നഗറില്‍ നാല് നില കെട്ടിടം നിമിഷങ്ങള്‍കൊണ്ട് തകര്‍ന്നുവീണു; വീഡിയോ

വടക്കന്‍ ദില്ലിയിലെ ശാസ്ത്രി നഗറില്‍ തിങ്കളാഴ്ച നാല് നില കെട്ടിടം തകര്‍ന്നുവീണു. കെട്ടിടം തകര്‍ന്ന് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

കെട്ടിടം ആളൊഴിഞ്ഞതാണെന്നും കെട്ടിടം തകര്‍ന്നുവീണതില്‍ ആളപായമൊന്നുമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടത്തിന് മുന്നിലൂടെ ആളുകള്‍ നടക്കുന്നതും നിമിഷങ്ങള്‍ക്കകം കെട്ടിടം തകരുന്നതും വീഡിയോയില്‍ കാണാം. പോലീസും ഫയര്‍ഫോഴ്സും കൃത്യസമയത്ത് തന്നെ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News