ADVERTISEMENT
ലഖിംപൂർ ഖേരി കൂട്ടക്കൊലക്കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആശിഷ് മിശ്രയുടെ ഹർജി കോടതി തള്ളി. ലഖിംപൂർ കോടതിയാണ് ഹർജി തള്ളിയത്. നാളെ കുറ്റപത്രം സമർപ്പിക്കുമെന്നും കോടതി അറിയിച്ചു. കേന്ദ്ര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. 2021 ഒക്‌ടോബർ മൂന്നിനാണ് ലഖിംപൂർ ഖേരിയിൽ കർഷക കൂട്ടക്കൊല നടന്നത്.
കർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ ആശിഷ് മിശ്രയുടെ കാർ നാല് കർഷകരുടെയും ഒരു മാധ്യമ പ്രവർത്തകന്റെയും മുകളിലൂടെ പാഞ്ഞുകയറി. അഞ്ച് പേരും ദാരുണമായി കൊല്ലപ്പെട്ടു. തുടർന്നുണ്ടായ അക്രമത്തിൽ കാറിന്‍റെ ഡ്രൈവറും രണ്ട് ബി.ജെ.പി പ്രവർത്തകരുമടക്കം മൂന്ന് പേർ മരിച്ചു. കർഷകരുടെ മരണവുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒമ്പതിനാണ് മിശ്രയെ അറസ്റ്റ് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.