വയനാട്ടിൽ ടെക്സ്റ്റെെൽ ഉടമയെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

വയനാട് കണിയാരത്ത് ടെക്സ്റ്റെെൽ ഉടമയെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കേളകം മഹാറാണി ടെക്സ്റ്റൈൽ ഉടമ നാട്ടുനിലത്തിൽ മാത്യു ആണ് മരിച്ചത്. കണിയാരം ജികെഎം എച്ച്എസിന് സമീപമുള്ള റബർ തോട്ടത്തിനടുത്താണ് കത്തിനശിച്ച കാറും മൃതദേഹവും കണ്ടെത്തിയത്. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News