Drugs | മയക്കുമരുന്ന് വിതരണം ; വയനാട്‌ മേപ്പാടി പോളി ടെക്നിക്‌ കോളേജിൽ പോലീസ്‌ റെയിഡ്‌

വയനാട്‌ മേപ്പാടി പോളി ടെക്നിക്‌ കോളേജിൽ പോലീസ്‌ റെയിഡ്‌.ഹോസ്റ്റലിലും സമീപ സ്ഥലങ്ങളിലെ ചില വീടുകളിലും പോലീസ്‌ പരിശോധന നടത്തി.മയക്കുമരുന്ന് വിതരണവും ഉപയോഗവും സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പരിശോധന.

എസ്‌ എഫ്‌ ഐ നേതാവായ പെൺകുട്ടിയെ ലഹരിമരുന്ന് സംഘം ക്രൂരമായി മർദ്ദിച്ച സംഭവത്തെതുടർന്നാണ്‌ പോലീസ്‌ അന്വേഷണമാരംഭിച്ചത്‌.ലഹരി ഉപയോഗം സംബന്ധിച്ച തെളിവുകൾ പോലീസ്‌ ശേഖരിച്ചിട്ടുണ്ട്‌.

കോളേജിലുണ്ടായ സംഘർഷത്തിൽ 4 വിദ്യാർത്ഥികളാണ് അറസ്റ്റലായത്.40ഓളം പേർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്‌.ഇവരിൽ മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്നവരെ ഉടൻ ചോദ്യം ചെയ്യും.കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളിൽ ചിലർ
എം ഡി എം എ ഉൾപ്പെടെ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽക്കൂടിയാണ്‌ അന്വേഷണം.മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ ചിലരാണ്‌ അപർണ്ണയെ മർദ്ദിച്ചത്‌.

മയക്കുമരുന്ന് ഉപയോഗം എതിർത്തതായിരുന്നു കാരണം.സംഘം ചേർന്നുള്ള ആക്രമണത്തിൽ അപർണ്ണക്ക്‌ ഗുരുതര പരിക്കേറ്റിരുന്നു.പ്രദേശത്തെ മയക്കുമരുന്ന് ഉപയോഗത്തിൽ നാട്ടുകാരുൾപ്പെടെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു പോലീസ്‌ നടപടി.കോളേജിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള വസ്തുക്കൾ പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.പരിശോധനകൾ തുടരനാണ്‌ പോലീസ്‌ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here