ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു

ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 5 മണി വരെ 58.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയായത്. 14 ജില്ലകളിലായി 93 സീറ്റുകളിലേക്ക് 833 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.

ബിജെപി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഹാർദിക് പട്ടേൽ, കോൺഗ്രസ് പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്വ തുടങ്ങിയവർ രണ്ടാംഘട്ടത്തിലാണ് മത്സരിച്ചത്. മധ്യ ഗുജറാത്തും, വടക്കൻ ഗുജറാത്തും ഉൾപ്പെട്ടതാണ് രണ്ടാംഘട്ടത്തിലെ നിർണായക മേഖല. 26409 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News