ADVERTISEMENT
ബീഹാറിലെ ഭഗല്‍പൂരില്‍ യുവതിയെ കുത്തിക്കൊന്നു. പ്രതി യുവതിയുടെ സ്തനങ്ങള്‍ മുറിച്ചെടുത്താണ് കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് ആരോപിച്ചു. യുവതിയുടെ മരണം സ്്ഥിരീകരിച്ചെങ്കിലും കൊലപാതകരീതി ബന്ധുക്കള്‍ പറയുന്ന പോലെയല്ലെന്ന് പൊലീസ് പറയുന്നു. പ്രതി ഒന്നിലധികം തവണ യുവതിയുടെ നെഞ്ചില്‍ കുത്തിയതായും ചികിത്സക്കിടെ യുവതി മരിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും മുഖ്യപ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. യുവതിയുമായി ശാരീരികബന്ധം സ്ഥാപിക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. പ്രതി ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടയാളെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച ഭാര്യ മാര്‍ക്കറ്റില്‍ പോയി മടങ്ങുകയായിരുന്നു.സാധാരണയായി ഓട്ടോറിക്ഷയിലാണ് വരാറ്. അന്ന് ഓട്ടോറിക്ഷ ഇല്ലാത്തതിനെ തുടര്‍ന്ന് നടന്നുവരികയായിരുന്നു. പ്രതി ഷെയ്ക് ഷക്കീലീന്റെ കടയുടെ ഭാഗത്ത് എത്തിയപ്പോള്‍ അവള്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ അയാള്‍ ഭാര്യയെ പിന്തുടര്‍ന്നു. തുടര്‍ന്ന് യുവതിയെ കുത്തിയശേഷം മുലകള്‍ വെട്ടിമാറ്റുകയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു. ഷക്കീലിന്റെ ഉദ്ദേശ്യം ശരിയല്ലാത്തതിനാല്‍ ആയാളോട് വീട്ടിലേക്ക് വരരുതെന്ന് താന്‍ മുന്നറിയിപ്പ്് നല്‍കിയിരുന്നു. ഇതാണ് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
യുവതിയുടെ മരണമൊഴിയില്‍ ഷക്കീലിന്റെ പേര് പറയുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഒബിസി മോര്‍ച്ച രംഗത്തെത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.