സ്വാതന്ത്ര്യ സമരസേനാനി സി ആർ വർമ്മ അന്തരിച്ചു

സ്വാതന്ത്ര്യ സമര സേനാനിയും പാലിയം സമര സേനാനിയും ആയിരുന്ന തൃപ്പൂണിത്തുറ കോട്ടക്കകം ഈഡൂപ്പ് പാലസ് സി ആർ വർമ്മ (കെ ടി രാമവർമ്മ 95 ) അന്തരിച്ചു. സിപിഐ എം കോട്ടക്കകം ബ്രാഞ്ച് അംഗമായിരുന്നു.

ഭാര്യ പരേതയായ ഭാരതി തമ്പുരാട്ടി. മക്കൾ രാധിക വർമ്മ (റിട്ട സൗത്ത് ഇന്ത്യൻ ബാങ്ക്) ,ദേശാഭിമാനി അക്കൗണ്ട്സ് മാനേജരായിരുന്ന പരേതനായ രാജീവ് വർമ്മ , രമേശ് വർമ്മ (റിട്ട അധ്യാപകൻ കാലടി യൂണിവേഴ്സിറ്റി)
മരുമക്കൾ നന്ദകുമാർ വർമ്മ, ശാന്തി വർമ്മ, ഗീത വർമ. മൃതദേഹം നാളെ ( ചൊവ്വ) രാവിലെ 8ന് ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിനുവച്ച ശേഷം 9.30ന് മെഡിക്കൽ കോളേജിന് കൈമാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News