ADVERTISEMENT
ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറത്തുവരുമ്പോൾ എഎപിക്ക് മുൻതൂക്കമുള്ളതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ബിജെപി 69-91, എഎപി 149-171, കോൺഗ്രസ്3-7 മറ്റുള്ളവ 5-9 എന്നിങ്ങനെയാണ് ഇന്ത്യ ടുഡേയുടെ എക്സിറ്റ് പോൾ ഫലങ്ങൾ. ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ പ്രധാന എതിരാളികളായ ബി ജെ പിയും എ എ പിയും വലിയ തോതിലുള്ള വിജയമാണ് അവകാശപ്പെട്ടത്.
ആംആദ്മി, ബി.ജെ.പി, കോൺഗ്രസ് പാർട്ടികൾ തമ്മിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ദേശീയ നേതാക്കൾ ബി.ജെ.പി സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിലായിരുന്നു ആം ആദ്മി പ്രചാരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.