രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെൽ നാളെ (ഡിസംബർ 6 ചൊവ്വ) ഉച്ചയ്ക്ക് 12 ന് ടാഗോർ തിയേറ്ററിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ആദ്യ പാസ് സിനിമാതാരം ആനി ഏറ്റുവാങ്ങും. നോ റ്റു ഡ്രഗ്സ് സന്ദേശം രേഖപ്പെടുത്തിയ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം ബി രാജേഷ് നടൻ ഗോകുൽ സുരേഷിന് കൈമാറും.
ചടങ്ങിൽ അക്കാദമി ചെയർമാൻ രഞ്ജിത് അധ്യക്ഷനാകും. തുടർന്ന് ഡെലിഗേറ്റുകൾക്കുള്ള പാസ് വിതരണം ആരംഭിക്കും. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ വഴിയാണ് പാസുകൾ വിതരണം ചെയ്യുന്നത്. ഡിസംബർ ഏഴു മുതൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറു വരെയാകും പാസ് വിതരണം ചെയ്യുക.
14 കൗണ്ടറുകളിലൂടെയാണ് ഡെലിഗേറ്റ് കിറ്റുകൾ വിതരണം ചെയ്യുന്നത്. പ്രതിനിധികൾ ഐ ഡി പ്രൂഫുമായെത്തി വേണം പാസുകൾ ഏറ്റുവാങ്ങേണ്ടത്. വിദ്യാർത്ഥികൾക്കും പ്രായമായവർക്കും ഭിന്ന ശേഷിക്കാർക്കും പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ടന്നും അക്കാദമി സെക്രട്ടറി സി.അജോയ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.