ലഹരി​ക്കെതി​രെ ഗോൾ ചലഞ്ചുമായി യുവജന കമ്മീഷൻ

ലഹരിക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി ഗോൾ കാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ ‘ലഹരിയാവാം കളിയിടങ്ങളോട് ഗോൾ ചലഞ്ച്’ സംഘടിപ്പിച്ചു.
കമ്മീഷൻ അംഗങ്ങളായ എസ്. കെ. സജീഷ്, കെ. പി. പ്രമോഷ്, വി. വിനിൽ, പി. എ. സമദ്, യുവജന കമ്മീഷൻ സംസ്ഥാന കോർഡിനേറ്റർമാരായ അഡ്വ. എം രൺദീഷ്, അഡ്വ. രാഹുൽ രാജ്, കമ്മീഷൻ സെക്രട്ടറി ശ്രീമതി. ഡാർലി ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രകാശ് ജോസഫ്, ഫിനാൻസ് ഓഫീസർ സി. അജിത് കുമാർ, ജില്ലാ കോ-ഓർഡിനേറ്റർമാർ എന്നിവർ ഗോൾ ചലഞ്ചിൽ പങ്കെടുത്തു.

നാടിന്റെ യുവതയെ കാർഷിക കലാ സാംസ്കാരിക കായിക മേഖലകളിലേക്ക് ആകർഷിക്കുന്ന തരത്തിലേക്ക് ‘ലഹരിക്കെതിരെ നാടുയരുന്നു’ എന്ന പേരിൽ ബോധവത്കരണ പ്രവര്‍ത്തനങ്ങളും യുവജന കമ്മീഷൻ നടത്തിവരുകയാണ്.

ബോധവത്കരണത്തോട് അനുബന്ധിച്ച് ജാഗ്രതാ സദസ്സ്, ഹ്രസ്വചിത്ര പ്രദർശനം, സെമിനാർ എന്നിവ യുവജന കമ്മീഷന്റെ നേതൃത്വത്തിൽ സർവകലാശാല, കോളേജ് യൂണിയനുകൾ, യുവജന സംഘടനകൾ, സാംസ്കാരിക സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here