ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇന്ന് 30 വര്‍ഷം. 1992 ഡിസംബര്‍ 6നായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. 1528ല്‍ മുഗള്‍ ഭരണാധികാരി ബാബര്‍ നിര്‍മിച്ച ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് 1949 മുതലാണ് തുടര്‍ച്ചയായ പ്രശ്‌നങ്ങളുണ്ടാകുന്നത്. 1949 ഡിസംബറില്‍ പള്ളിക്കകത്ത് രാമന്റെ വിഗ്രഹം ‘പ്രത്യക്ഷപ്പെട്ട’തോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. പിന്നാലെയാണ് നിയമപോരാട്ടങ്ങളുടെ തുടക്കം. ഹാഷിം അന്‍സാരിയും നിര്‍മോഹി അഖാല എന്നിവർ കോടതിയെ സമീപിച്ചു.
തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ പള്ളി പൂട്ടി. പിന്നീട് നടന്നത് ചരിത്രം. എന്തായാലും 30 വര്‍ഷങ്ങല്‍ക്കിപ്പുറവും മുറിവുകള്‍ ഉണങ്ങിയിട്ടില്ല. വര്‍ഗീയതയും അവസാനിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം മധുരയിലായിരുന്നു സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതെങ്കില്‍ ഇത്തവണ തമിഴ്നാട്ടിലാണ് സുരക്ഷാ ക്രമീകരണങ്ങല്‍ ശക്തമാക്കിയിട്ടുള്ളത്. ഡി.ജി.പി ശൈലേന്ദ്രബാബുവിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ക്രമീകരണങ്ങൾ.
കോയമ്പത്തൂരിലെ കാർബോംബ് സ്ഫോടനം, മംഗലാപുരം സ്ഫോടനം എന്നിവയുടെ പശ്ചാത്തലത്തിൽ അതിജാഗ്രത വേണമെന്ന് ഡി.ജി.പി പ്രത്യേക നിർദേശം നൽകി. തമിഴ്നാട്ടിലുടനീളം 1,20,000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിപ്പിച്ചത്. കോയമ്പത്തൂർ ബസ്‌സ്റ്റാൻഡ്, ആരാധനാലയങ്ങൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ ഇടങ്ങളിൽ സുരക്ഷ കനപ്പെടുത്തി. പൊലീസ് നായകളും ബോംബ് സ്‌ക്വാഡും രംഗത്തുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.