ക്രൊയേഷ്യയുടെ അപരാജിത കുതിപ്പിനെ ജപ്പാന്റെ പോരാട്ട വീര്യത്തിനും തടുക്കാനായില്ല. അധിക സമയവും കടന്നു പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ക്രൊയേഷ്യയുടെ ജയം. ലോകകപ്പിൽ പ്രീ ക്വാർട്ടറിനപ്പുറം കടക്കാനാകാത്ത ജപ്പാന്റെ ചരിത്രം ആവർത്തിച്ചു, 120 മിനിറ്റും ലോകകപ്പിലെ ആദ്യ പെനാൽറ്റി ഷൂട്ട് ഔട്ടും കണ്ട മത്സരത്തിൽ ജപ്പാൻ ക്രൊയേഷ്യയോട് പൊരുതി വീണു.
ക്രൊയേഷ്യൻ ഗോൾ കീപ്പർ ഡൊമിനിക് ലിവാകോവിച്ചാണ് ജപ്പാന്റെ മൂന്നു ഷോട്ടുകൾ തടുത്തു. ആദ്യ പകുതിയുടെ വിസിൽ മുഴങ്ങും മുൻപ് ജപ്പാൻ ലക്ഷ്യം കണ്ടു , റിറ്റ്സു ഡോവന്റെ ക്രോസിൽ നിന്നും യോഷിദ നൽകിയ പന്ത് മയേഥാ പോസ്റ്റിലേക്ക് തൊടുത്തുവിട്ടു. രണ്ടാം പകുതിയിൽ ക്രൊയേഷ്യ കൂടുതൽ ആക്രമങ്ങൾ അഴിച്ചു വിട്ടു. ജപ്പാൻ പോസ്റ്റിൽ നിരന്തരമായി നടത്തിയ ശ്രമങ്ങൾ, സൂപ്പർ സ്‌ട്രൈക്കർ പെരിസിച്ചിലൂടെ ഗോളിലേക്ക്.
ജർമ്മനിയെയും സ്പെയിനെയും തകർത്ത ജപ്പാന്റെ വീരോചിത പ്രകടനം മത്സരത്തിലുടനീളം നിറഞ്ഞു നിന്നു. എന്നാൽ ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിന്റെ സമ്മർദ്ദം ക്രോട്ടുകൾ അതിജീവിച്ചു. സൂപ്പർ താരം മിനാമിനോയുടേതടക്കം മൂന്ന് ഷോട്ടുകളാണ് ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ച് തടുത്തിട്ടത്. എന്നാൽ മാർക്കോ ലിവജയുടെ ഷോട്ടോഴികെ എല്ലാ ക്രൊയേഷ്യൻ താരങ്ങളും ലക്ഷ്യം കണ്ടു. റഷ്യൻ ലോകകപ്പിലും ക്രൊയേഷ്യയോടൊപ്പം നിന്ന ഷൂട്ട് ഔട്ടിലെ ഭാഗ്യം ഖത്തറിലും പിന്തുടർന്നു, ക്രൊയേഷ്യ ക്വാർട്ടറിലേക്ക്…
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.