ഖജനാവിൽ നിന്നും ഗവർണർ നൽകുന്ന സംഭാവനയുടെ വിവരങ്ങൾ പുറത്തു നൽകാതെ രാജ്ഭവൻ. ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ പന്ത്രണ്ടര ലക്ഷം രൂപയാണ് ഗവർണർ ദാനം ചെയ്തത്. എന്നാൽ ഈ തുക ആർക്ക് എന്താവശ്യത്തിന് നൽകി എന്ന് വ്യക്തമാക്കാൻ ഗവർണറുടെ ഓഫീസ് തയ്യാറല്ല. മുൻ വർഷങ്ങളിൽ ആരിഫ് മുഹമ്മദ് ഖാൻ ദാനം ചെയ്ത പണത്തിൻ്റെ വിവരങ്ങളും ലഭ്യമല്ല.
ഗവർണർക്ക് സർക്കാർ ഖജനാവിൽ നിന്നെടുത്ത് ദാനം ചെയ്യാവുന്ന പണമാണ് ഡിസ്ക്രിമിനേറ്ററി ഗ്രാൻ്റ്. ഇതിന് അർഹരായവർ ആരൊക്കെയെന്ന് നിയമത്തിൽ കൃത്യമായ വ്യവസ്ഥയുണ്ട്. എന്നാൽ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റശേഷം ദാനം ചെയ്ത തുകയ്ക്ക് സുതാര്യതയില്ലന്നാണ് ആക്ഷേപം.
ഉദാഹരണത്തിന് ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ ആരിഫ് മുഹമ്മദ് ഖാൻ ഇത്തരത്തിൽ ദാനം ചെയ്തത് പന്ത്രണ്ടര ലക്ഷം രൂപയാണ്. എന്നാൽ ഈ തുക ആർക്ക് എന്താവശ്യത്തിന് നൽകി എന്ന് ഗവർണറുടെ ഓഫീസിൽ കണക്കില്ല. രാജ്ഭവനിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം സമ്മതിക്കുന്നത്.
ഇക്കാര്യത്തിൽ സുതാര്യത ഉറപ്പാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മാത്രവുമല്ല മുൻവർഷങ്ങളെ അപേക്ഷിച്ച് ഗവർണർ ദാനം ചെയ്യുന്ന തുക ഈ വർഷം കുതിച്ച് കയറിയതായും കണക്കുകൾ വ്യക്തമാക്കുന്നു. 2020-21 ൽ രണ്ടര ലക്ഷം , 2021 – 22 ൽ നാലര ലക്ഷം , ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ പന്ത്രണ്ടര ലക്ഷം ഇങ്ങനെ പോകുന്നു ഗവർണറുടെ ദാനകണക്ക്. മദ്യവും ലോട്ടറിയും വിറ്റ് ജീവിക്കുന്ന സർക്കാർ എന്ന് കേരളത്തെ ആക്ഷേപിക്കുന്നവർ തന്നെ ഖജനാവിലെ പണം ഇങ്ങനെ ധൂർത്തടിക്കാമോ എന്നാണ് ചോദ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.