ഇന്ന് ഡോ.ബാബാസാഹേബ് അംബേദ്‌കറുടെ 66-ാമത് ചരമദിനം. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്‍പ്പി എന്ന് വിളിക്കപ്പെടുന്ന ബാബാസാഹേബ് ഇന്ത്യയുടെ ദളിത് ആക്ടിവിസത്തിന്റെ പതാകവാഹകന്‍ കൂടിയായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ 66 മത് ചരമ ദിനത്തിലും
ദളിതർക്കും ആദിവാസികൾക്കുമെതിരെയുള്ള ആക്രമണങ്ങൾ ദിനംതോറും വർധിച്ചുവരികയാണ്.
ADVERTISEMENT
അവഗണിക്കപ്പെടുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി പോരാടിയ അംബേദ്ക്കർ വെറുമൊരു നിയമജ്ഞൻ മാത്രമായിരുന്നില്ല. അടിസ്ഥാന ജനവിഭാഗത്തിൻ്റെ ഉന്നമനം ലക്ഷ്യമാക്കിയ യഥാർത്ഥ സാമൂഹ്യ പരിഷ്കർത്താവ്. രാജ്യം കണ്ട ഏറ്റവും വലിയ ചിന്തകരിൽ ഒരാളായിരുന്നു അദ്ദേഹം. ഭരണഘടനാ ശിൽപ്പി, രാജ്യത്തെ ആദ്യത്തെ നിയമമന്ത്രി എന്നീ വിശേഷണങ്ങൾ ഒക്കെ അംബേദ്ക്കറിനുണ്ട്. അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിൻ്റെ അവകാശ പോരാട്ടത്തിന് നേതൃത്വം നൽകി ഒരു വലിയ വിഭാഗത്തെ ആത്മാഭിമാനത്തോടെ ഉയർന്ന് നിൽക്കാൻ പ്രാപ്തരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
എന്നാൽ സമകാലീന ഇന്ത്യ അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തോട് നീതി പുലർത്തുന്നുവോ എന്നത് വലിയ ചോദ്യമാണ്. സംഘ പരിവാർ രാഷ്ട്രീയം ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്ന് ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കി എന്ന് അവകാശപ്പെടുമ്പോഴും രാജ്യത്തെ പട്ടിക ജാതി പട്ടിക വർഗ സമൂഹം അഭിമുഖീകരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പട്ടിക ജാതി – പട്ടിക വർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ അനുദിനം വർദ്ധിക്കുകയാണ്. കുടത്തിൽ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് പോലും ദളിതർ മർദ്ദിക്കപ്പെടുന്നു. അംബേദ്കർ അദ്ദേഹത്തിന്റെ മുപ്പത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഉന്നയിച്ച പല പ്രശ്‌നങ്ങളും ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്നു എന്ന് വ്യക്തമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.