കാര്‍ഡിട്ടാല്‍ മതി; എടിഎം സ്വർണം തരും!

കാര്‍ഡിട്ടാല്‍ സ്വര്‍ണം വരുന്ന എടിഎമ്മോ? അത്ഭുതപ്പെടേണ്ട, സംഗതി ശരിയാണ്. രാജ്യത്ത് ആദ്യ ഗോള്‍ഡ് എംടിഎം വന്നിരിക്കുന്നത് ചരിത്ര നഗരമായ ഹൈദരാബാദിലാണ്. ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള രഘുപതി ചേംബറിലാണ് പുതിയ ഗോള്‍ഡ് എടിഎം പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

Image

ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ശുദ്ധമായ സ്വര്‍ണമാണ് എടിഎം വഴി ലഭിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ പ്രവര്‍ത്തനവും എത്ര വരെ സ്വര്‍ണം ലഭിക്കുമെന്നുമുള്ള വിവരങ്ങളുമുണ്ട്.

Image

ഓപ്പൺക്യൂബ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പുമായി സഹകരിച്ച് ജ്വല്ലറി നിർമ്മാതാക്കളായ ഗോൾഡ്സിക്കയാണ് ഈ പുതിയ എടിഎമ്മിന് പിന്നില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News