ADVERTISEMENT
പ്രീക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ദക്ഷിണകൊറിയയെ തകർത്തെറിഞ്ഞ് ബ്രസീൽ. ആദ്യപകുതിയിലായിരുന്നു ബ്രസീലിന്റെ നാലു ഗോളുകളും. വിനീസ്യൂസ് ജൂനിയർ (8), സൂപ്പർതാരം നെയ്മർ (13, പെനാൽറ്റി), റിച്ചാർലിസൻ (29), ലൂക്കാസ് പക്വേറ്റ (36) എന്നിവരാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്.
ദക്ഷിണ കൊറിയയുടെ ആശ്വാസഗോൾ 76–ാം മിനിറ്റിൽ പയ്ക് സ്യൂങ് ഹോ നേടി. ഡിസംബർ ഒൻപതിന് നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യ ആണ് ബ്രസീലിന്റെ എതിരാളികൾ. പ്രീക്വാർട്ടറിൽ പൊരുതിക്കളിച്ച ജപ്പാനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ക്രൊയേഷ്യ ക്വാർട്ടറിലെത്തിയത്. ജപ്പാനും ദക്ഷിണ കൊറിയയും പുറത്തായതോടെ, ഖത്തർ ലോകകപ്പിൽ ഇനി ഏഷ്യൻ ടീമുകൾക്ക് പ്രാതിനിധ്യമില്ല.
അതേസമയം, പ്രീക്വാർട്ടർ ജയം കൈമുതലാക്കിയ ബ്രസീൽ താരങ്ങൾ ഇതിഹാസ താരം പെലെയ്ക്ക് ആദരം അർപ്പു. സൗത്ത് കൊറിയക്കെതിരായ ത്രസിപ്പിക്കുന്ന ജയത്തിനു പിന്നാലെ താരങ്ങള്‍ പെലെ എന്നെഴുതിയ ബാനറുമായി കളത്തിലിറങ്ങി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.