സംരംഭക വർഷം വിജയിപ്പിക്കുന്നതിൽ എല്ലാ ജനപ്രതിനിധികളും നല്ല നേതൃത്വം നൽകുന്നു: മന്ത്രി എംബി രാജേഷ്

സംരംഭക വർഷം വിജയിപ്പിക്കുന്നതിൽ എല്ലാ ജനപ്രതിനിധികളും നല്ല നേതൃത്വം നൽകുന്നുവെന്ന് മന്ത്രി എംബി രാജേഷ് നിയമസഭയിൽ. ക്യാമ്പയിൻ ആരംഭിച്ച് 8 മാസവും 6 ദിവസവും പിന്നിടുന്നു. ഇന്ന് വരെയുള്ള കണക്കിൽ ലക്ഷ്യത്തിന്റെ അടുത്ത് എത്താനായി.

6,106.71 കോടി രൂപയുടെ നിക്ഷേപം ഇതുവഴിയുണ്ടായെന്നും ചോദ്യോത്തരവേളയിൽ അദ്ദേഹം പറഞ്ഞു. 2,15,522 തൊഴിലവസരങ്ങൾ രൂപപ്പെട്ടുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ജനുവരിയിൽ സംരംഭക സമ്മേളനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News