‘വിഴിഞ്ഞ’ത്തില്‍ ചര്‍ച്ച; സഭയില്‍ ചര്‍ച്ച ഉച്ചയ്ക്ക് 1 മണി മുതല്‍ 3 വരെ

വിഴിഞ്ഞം വിഷയം സഭയില്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ച ഉച്ചയ്ക്ക് 1 മണി മുതല്‍ 3 വരെ നടക്കും. അടിയന്തിര പ്രമേയത്തില്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംരംഭക വര്‍ഷം വിജയിപ്പിക്കുന്നതില്‍ എല്ലാ ജനപ്രതിനിധികളും നല്ല നേതൃത്വം നല്‍കുന്നുവെന്ന് മന്ത്രി എംബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. ക്യാമ്പയിന്‍ ആരംഭിച്ച് 8 മാസവും 6 ദിവസവും പിന്നിടുന്നു. ഇന്ന് വരെയുള്ള കണക്കില്‍ ലക്ഷ്യത്തിന്റെ അടുത്ത് എത്താനായി.  6,106.71 കോടി രൂപയുടെ നിക്ഷേപം ഇതുവഴിയുണ്ടായെന്നും ചോദ്യോത്തരവേളയില്‍ അദ്ദേഹം പറഞ്ഞു. 2,15,522 തൊഴിലവസരങ്ങള്‍ രൂപപ്പെട്ടുവെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. ജനുവരിയില്‍ സംരംഭക സമ്മേളനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉല്‍പ്പന്നങ്ങള്‍ക്ക് ‘മെയ്ഡ് ഇന്‍ കേരള’ എന്ന കേരള ബ്രാന്‍ഡ് നടപ്പിലാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കൈത്തറി മേഖലയില്‍ ‘കേരള കൈത്തറി’ എന്ന ബ്രാന്‍ഡ് തുടങ്ങും. എല്ലാ മേഖലയിലും കേരള ബ്രാന്‍ഡ് തുടങ്ങുമെന്നും ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുന്നതിനാണിതെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News