ADVERTISEMENT
കണ്ണൂര്‍ ചെറുപുഴയില്‍ കോടികള്‍ വിലവരുന്ന കസ്തൂരി മാനിന്റെ കസ്തൂരി ഗ്രന്ധിയുമായി നാല് യുവാക്കളെ വനം വകുപ്പിന്റെ ഫ്‌ലയിംഗ് സ്‌ക്വാഡ് പിടികൂടി.അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 5 കോടി രൂപ വിലവരുന്ന കസ്തൂരിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഞെക്ലിയിലെ കൊമ്മച്ചി തെക്കെപറമ്മല്‍ സാദിജ്(40), വയക്കര സ്വദേശി കുറ്റിക്കാട്ടൂര്‍ വീട്ടില്‍ ആസിഫ് (31), കുഞ്ഞിമംഗലം കൊവ്വപ്രത്ത് റഹീമ മന്‍സിലില്‍ എം റിയാസ് (35) ,പഴയങ്ങാടി നെടുവമ്പ്രം സ്വദേശി വി പി വിനീത് (27)എന്നിവരെയാണ് ചെറുപുഴ പാടിച്ചാലില്‍ വച്ച് വനം വകുപ്പ് കണ്ണൂര്‍ റെയ്ഞ്ച് ഫ്‌ലയിംഗ് സ്വകാഡ് പിടികൂടിയത്.
തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആദ്യം മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.പിന്നീട് ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിനീത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വലയിലാകുന്നത്.തിരുവനന്തപുരം ഫോറന്‍സ് ഇന്റലിജന്‍സില്‍ നിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഫ്‌ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഓ അജിത്ത് കെ രാമന്റെ നിര്‍ദ്ദേശാനുസരണം കണ്ണൂര്‍ ഫ്‌ലയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് കസ്തൂരി പിടികൂടിയത്. .
പയ്യന്നൂര്‍ – ചെറുപുഴ റോഡില്‍ പാടിയോട്ടുചാലിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുള്ള ഒരു പഴയ വീടിന് സമീപത്ത് നിന്നാണ് കസ്തൂരി പിടികൂടിയത്. പത്തനംതിട്ട സ്വദേശികള്‍ക്ക് വില്‍ക്കാനായി കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലാകുന്നത്. കസ്തൂരിയും കണ്ണൂര്‍ ഫ്‌ലയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റര്‍ കെ വി ജയപ്രകാശന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ (ഗ്രേഡ്) ചന്ദ്രന്‍ കെ, ഷൈജു പി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മാരായ ഹരിദാസ് ഡി, ലിയാണ്ടര്‍ എഡ്വേര്‍ഡ്, ശിവശങ്കര്‍ കെ.വി, സുബിന്‍ പി.പി. സീനിയര്‍ ഫോറസ്റ്റ് ഡ്രൈവര്‍ ടി പ്രജീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.കേസ് തുടര്‍ നടപടികള്‍ക്കായി തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറി.
വന്യജീവി സംരക്ഷണ നിയമം 1972 ലെ ഷെഡ്യൂള്‍ ല്‍ പെട്ട് സംരക്ഷിച്ച് വരുന്ന കസ്തൂരി മാനിനെ വേട്ടയാടി കൊന്നാണ് കസ്തൂരി ശേഖരിക്കുന്നത്. ഇത് 3 മുതല്‍ 8 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.