
സംസ്ഥാനത്തെ എല്ലാ ചെറുകിട ഉത്പന്നങ്ങള്‍ക്കും മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുന്നതിനാണ് ഈ നീക്കം. അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കിയ ധനമന്ത്രി, കേന്ദ്ര അനുമതി ലഭിച്ചാല്‍ കെ റെയിലുമായി മുന്നോട്ട് പോകുമെന്നും നിയമസഭയില്‍ ആവര്‍ത്തിച്ചു.
ചോദ്യോത്തര വേളയിലാണ് ചെറുകിട ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കിയത്. ജനുവരിയില്‍ സംരംഭക സംഗമം നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കാന്‍ തയ്യാറാകണമെന്നും ധനകാര്യ മാനേജ്‌മെന്റില്‍ സര്‍ക്കാരിന് തെറ്റായ നയമാണുള്ളത് എന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ചെന്നിത്തലയുടേത് രാഷ്ട്രീയ പ്രസ്താവനയെന്നും, വസ്തുതയല്ല എന്നും വ്യക്തമാക്കി ധനമന്ത്രി ആരോപണം തള്ളിക്കളഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here