ADVERTISEMENT
ഏവരെയും അത്ഭുതപ്പെടുത്തി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിചിത്രമായ ഉത്തരവ്. ഇനിമുതല്‍ കുട്ടികള്‍ക്ക് പേരിടുമ്പോള്‍ മാതാപിതാക്കള്‍ ദേശസ്നേഹം കൂടി മനസില്‍ കാണണമെന്നാണ് ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. ബോംബ്, തോക്ക്, ഉപഗ്രഹം തുടങ്ങിയ അര്‍ത്ഥമുള്ള പേരുകളെല്ലാമാണ് കിം ജോങ് ഉന്‍ കുട്ടികള്‍ക്കായി നിര്‍ദേശിച്ചിരിക്കുന്നത്.
തങ്ങളുടെ ശത്രുരാജ്യമായ ദക്ഷിണ കൊറിയയില്‍ നിലവിലുള്ള പേരുകളൊന്നും ഇനി ഉത്തരകൊറിയയില്‍ പാടില്ലെന്നും പുതിയ ഉത്തരവിലുണ്ട്. ദക്ഷിണ കൊറിയന്‍ പേരുകളൊക്കെ വളരെ മൃദുവാണ്. ആയതിനാല്‍ ശക്തവും, വിപ്ലവവീര്യം തുടിക്കുന്ന പേരുകളാണ് ഉത്തരകൊറിയയില്‍ വേണ്ടതെന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്.
ദക്ഷിണ കൊറിയയില്‍ പ്രചാരത്തിലുള്ള പേരുകള്‍ മുന്‍പ് ഉത്തര കൊറിയയില്‍ അനുവദിച്ചിരുന്നു. ‘പ്രിയപ്പെട്ടവന്‍’ എന്നര്‍ത്ഥം വരുന്ന എ റി, ‘സൂപ്പര്‍ ബ്യൂട്ടി’ എന്നര്‍ത്ഥം വരുന്ന സു മി എന്നിവയൊക്കെ ആ വിഭാഗത്തില്‍പ്പെടുന്ന പേരുകളായിരുന്നു. എന്നാല്‍ ഇനി ആ പേരുകള്‍ വേണ്ട എന്നാണ് ഭരണകൂടം നിര്‍ദേശിക്കുന്നത്. പകരം, കുട്ടികള്‍ക്ക് ദേശസ്നേഹം ഉളവാക്കുന്ന പേരുകള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം’. ‘ബോംബ്’ എന്നര്‍ത്ഥം വരുന്ന പോക്ക് ഇല്‍, വിശ്വസ്ഥത എന്ന് അര്‍ത്ഥം വരുന്ന ചുങ് സിം, സാറ്റലൈറ്റ് എന്നര്‍ത്ഥം വരുന്ന ഉയി സോങ് തുടങ്ങിയ പേരുകള്‍ പ്രോല്‍സാഹിപ്പിക്കണം എന്നാണ് കിം ജോങ് ഉന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.