ADVERTISEMENT
ക്രൈം വാരിക എഡിറ്റർ നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മുഖ്യമന്ത്രിയെ അസഭ്യം പറയുന്ന വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. സിൽവർ ലൈൻ പദ്ധതിക്കെതിരായ വാർത്തയെന്ന പേരിലാണ് ക്രൈം നന്ദകുമാർ, മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറയുന്ന വീഡിയോ നിർമ്മിച്ച് തൻ്റെ യൂ ട്യൂബ് ചാനൽ വഴി പ്രചരിപ്പിച്ചത്.
വീഡിയോ ശ്രദ്ധയിൽ പെട്ട എളമക്കര സ്വദേശി നടപടി ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി ഉയർന്നതിനെ തുടർന്ന് നന്ദകുമാർ വീഡിയോ നീക്കം ചെയ്തുവെങ്കിലും ശാസ്ത്രീയ പരിശോധനയിലൂടെ ഉറവിടം കണ്ടെത്തി കേസ്സെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 153,505, ഐ ടി ആക്ട് സെക്ഷൻ 124 എന്നിവ പ്രകാരമാണ് കേസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.