ലൗ ജിഹാദിനെതിരെ കര്‍ശന നിയമം കൊണ്ടുവരും: ശിവരാജ് സിംഗ് ചൗഹാന്‍

ലൗ ജിഹാദ് വിഷയമുയര്‍ത്തി മധ്യ പ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ബിജെപിക്കുള്ളില്‍ അവഗണിക്കപ്പെടുന്ന സാഹചര്യത്തിലാണ് ശിവരാജ് സിങ്ങ് ചൗഹാന്റെ പുതിയ നീക്കം. അതി തീവ്ര ഹിന്ദുത്വ നിലപാട് പ്രകടിപ്പിച്ച് മോദിയുടേയും അമിത് ഷായുടേയും ശ്രദ്ധ നേടാനാണ് ശിവരാജ് സിങ് ചൗഹാന്റെ ശ്രമം.

പ്രണയം നടിച്ചുള്ള മതം മാറ്റത്തിനെതിരെ മധ്യപ്രദേശില്‍ കര്‍ശനമായ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. പ്രണയത്തിന്റെ പേരിലുള്ള ജിഹാദ് മധ്യപ്രദേശിന്റെ മണ്ണില്‍ അനുവദിക്കില്ലെന്നും പെണ്‍മക്കളെ കബളിപ്പിച്ച് അവരെ കഷണങ്ങളാക്കി വെട്ടിനുറുക്കാന്‍ വിട്ടുകൊടുക്കില്ലെന്നും ശിവരാജ് സിംഗ് ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. ഗോത്രവിഭാഗത്തിന്റെ നേതാവായിരുന്ന താന്തിയ ഭിലിന്റെ ബലിദാന വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് പ്രണയം നടിച്ചുള്ള മതം മാറ്റമുയര്‍ത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തുറന്നടിച്ചത്.

പ്രണയത്തെയല്ല, മറിച്ച് പ്രണയത്തിന്റെ പേരിലുള്ള ക്രൂരമായ ലൗ ജിഹാദിനെ ഇല്ലാതാക്കണം. ലൗ ജിഹാദിനെതിരെ സംസ്ഥാനത്ത് കര്‍ശനമായ പുതിയ നിയമം കൊണ്ടുവരുമെന്ന് ഡല്‍ഹിയില്‍ ശ്രദ്ധ യെ കാമുകനായ അഫ്താബ് പൂനാവാല ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടികൊണ്ട് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

പെണ്‍മക്കളെ കബളിപ്പിച്ച് അവരെ കഷണങ്ങളാക്കി വെട്ടി മുറുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ലൗജിഹാദ് മധ്യപ്രദേശിന്റെ മണ്ണില്‍ വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ സമിതി രൂപീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നടക്കം ഒഴിവാക്കപ്പെട്ട ചൗഹാന്‍ അതിതീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News