തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്; മോർബി തൂക്കുപാലം തകർന്നതുമായി ബന്ധപ്പെട്ട ട്വീറ്റാണ് കാരണമെന്ന് പാർട്ടി

മോർബി തൂക്കുപാലം പാലം തകർന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താവ് സാകേത് ഗോഖലെയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തെന്ന ആരോപണവുമായി പാർട്ടി. ബിജെപി രാഷ്ട്രീയമായി പകപോക്കുകയാണ് എന്നാണ് തൃണമൂലിൻ്റെ ആരോപണം.

സാകേതിനെതിരായ കേസ് മോർബി പാലം തകർന്നതുമായി ബന്ധപ്പെട്ട ട്വീറ്റിന്റെ പേരിലാണ് എന്ന് ടിഎംസി ആരോപിക്കുമ്പോഴും ഏത് ട്വീറ്റാണ് അറസ്റ്റിന് കാരണമായത് എന്ന് അവർ വ്യക്തമാക്കുന്നില്ല.ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലിൻ്റെ അടുത്ത ഘട്ടമാണിത് എന്നാണ് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ​ഒബ്റെയ്ൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News