രാജ്യാന്തര ചലച്ചിത്ര മേള; ഡെലിഗേറ്റ് സെല്‍ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്‍ ടാഗോര്‍ തിയേറ്ററില്‍ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ആദ്യ പാസ് സിനിമാതാരം ആനി ഏറ്റുവാങ്ങി. നോ റ്റു ഡ്രഗ്‌സ് സന്ദേശം രേഖപ്പെടുത്തിയ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം ബി രാജേഷ് നടന്‍ ഗോകുല്‍ സുരേഷിന് കൈമാറി. ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത് അധ്യക്ഷനായി. തുടര്‍ന്ന്, ഡെലിഗേറ്റുകള്‍ക്കുള്ള പാസ് വിതരണം ആരംഭിച്ചു.

മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ വഴിയാണ് പാസുകള്‍ വിതരണം ചെയ്യുന്നത്. ഡിസംബര്‍ ഏഴു മുതല്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെയാകും പാസ് വിതരണം ചെയ്യുക. 14 കൗണ്ടറുകളിലൂടെയാണ് ഡെലിഗേറ്റ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News