ADVERTISEMENT
മുട്ടയുടെ പോഷക ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ . പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ അങ്ങനെ പോഷകങ്ങളാൽ സമ്പന്നമാണ് മുട്ട. ദിവസേനയുള്ള മുട്ട ഉപഭോഗം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഭക്ഷണത്തിലെ കൊളസ്ട്രോളിന്റെ ഒരു പ്രധാന ഉറവിടമാണ് മുട്ട. എന്നാലിവയിൽ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, ധാരാളം വിറ്റാമിനുകൾ, ഫോസ്ഫോളിപ്പിഡുകൾ, കരോട്ടിനോയിഡുകൾ തുടങ്ങി ധാരാളം ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
ഒരു പുഴുങ്ങി മുട്ടയിൽ ഏകദേശം 77 കലോറി അടങ്ങിയിട്ടുണ്ട്. മുട്ടയിലെ വിറ്റാമിൻ ഡി സാന്നിധ്യം എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കും. കാൽസ്യം ആഗിരണം ചെയ്യുന്നതിനും അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും വിറ്റാമിൻ ഡി ശരീരത്തിന് ആവശ്യമാണ്. ചർമ്മവും മുടിയും ആരോഗ്യകരമായി നിലനിർത്താനും മുട്ട നല്ലതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.