ബസുകളിലെ കണ്ടക്ടര്‍ സീറ്റിനോട് ചേര്‍ന്നുള്ള സീറ്റില്‍ വനിതാ കണ്ടക്ടര്‍മാര്‍ക്കൊപ്പം വനിതാ യാത്രക്കാര്‍ മാത്രമേ യാത്രചെയ്യാന്‍ പാടുള്ളു; നിബന്ധന കര്‍ശനമാക്കി കെഎസ്ആര്‍ടിസി

 ബസുകളിലെ കണ്ടക്ടര്‍ സീറ്റിനോട് ചേര്‍ന്നുള്ള സീറ്റില്‍ വനിതാ കണ്ടക്ടര്‍മാര്‍ക്കൊപ്പം വനിതാ യാത്രക്കാര്‍ മാത്രമേ യാത്രചെയ്യാന്‍ പാടുള്ളുവെന്ന നിബന്ധന കര്‍ശനമാക്കി കെഎസ്ആര്‍ടിസി.  2020 ജൂണില്‍ തന്നെ ഇതുസംബന്ധിച്ച ഉത്തരവ് കെഎസ്ആര്‍ടിസി പുറത്തിറങ്ങിയിരുന്നെങ്കിലും യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടാത്തതിനാലാണ് ഇപ്പോള്‍ ബസുകളില്‍ വ്യാപകമായി നോട്ടീസ് പതിക്കുന്നത്.

അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരില്‍ നിന്ന് ചില സന്ദര്‍ഭങ്ങളില്‍ മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടര്‍മാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വനിതാ കണ്ടക്ടര്‍മാരുടെ സീറ്റില്‍ പുരുഷന്‍മാര്‍ ഇരിക്കരുതെന്ന ഉത്തരവ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News