ADVERTISEMENT
കോഴിക്കോട് ബാങ്ക് തട്ടിപ്പില്‍ നഷ്ടമായ പണം, ഉടന്‍ കോര്‍പ്പറേഷന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് നാഷണല്‍ ബാങ്കുകള്‍ക്ക് മുന്നില്‍ LDF ധര്‍ണ്ണ. കോഴിക്കോട്ടെ സോണല്‍ ഓഫീസടക്കം 3 ബാങ്കുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോടികള്‍ തട്ടിയ മുന്‍ ബാങ്ക് മാനേജര്‍ക്കായി ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു.
കോഴിക്കോട് ഗോവിന്ദാപുരത്തെ PNB സോണല്‍ ഓഫീസ്, തട്ടിപ്പ് നടന്ന ലിങ്ക് റോഡ് ശാഖ, തട്ടിപ്പ് നടത്തിയ മാനേജര്‍ ജോലി ചെയ്ത് വന്ന എരഞ്ഞിപ്പാലം ബ്രാഞ്ച് എന്നിവിടങ്ങളിലാണ് LDF നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്. നഷ്ടമായ പണം ഉടന്‍ കോര്‍പ്പറേഷന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ്ണ. ബാങ്ക് നല്‍കിയ ഉറപ്പ് അടിയന്തരമായി നടപ്പാക്കണമെന്ന് LDF ആവശ്യപ്പെട്ടു.കോഴിക്കോട് സോണല്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ലിങ്ക് റോഡ് ശാഖക്ക് മുന്നില്‍ നടന്ന ധര്‍ണ്ണ ഡെപ്യുട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദും എരഞ്ഞിപ്പാലം ധര്‍ണ്ണ ടി പി ദാസനും ഉദ്ഘാടനം ചെയ്തു. തട്ടിപ്പ് നടത്തിയ മുന്‍ ബാങ്ക് മാനേജര്‍ എം പി റിജിലിനായുള്ള ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. തട്ടിയെടുത്ത 10 കോടി രൂപ ഓഹരി വിപണിയിലെ ഊഹകച്ചവടത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. തട്ടിപ്പില്‍ രാഷ്ട്രീയ സമരം നടത്തുന്ന UDF കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്തി. പിഎന്‍ബി തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. മുസ്ലിം ലീഗ് നേതാവ് എം സി മായിന്‍ഹാജി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.