ADVERTISEMENT
വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സജി ചെറിയാൻ എംഎൽഎ.
പ്രതിപക്ഷത്തിന് ആശയവൈകല്യമാണെന്നും തുറമുഖ നിർമാണത്തിന് അനുമതി നൽകിയത് യുഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം വിഷയത്തിന്മേലുള്ള അടിയന്തര പ്രമേയ ചർച്ചയിലാണ് സജി ചെറിയാൻ ഇക്കാര്യം പറഞ്ഞത്. വിഷയം ചർച്ച ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും വിഴിഞ്ഞത്ത് പ്രശ്നപരിഹാരം വേണമെന്നും എം.വിൻസെന്റ് എംഎൽഎ സഭയിൽ പറഞ്ഞു.
എം.വിൻസെന്റ്, സജി ചെറിയാൻ, രമേശ് ചെന്നിത്തല, മുഹമ്മദ് മുഹ്സിൻ, പി.കെ.കുഞ്ഞാലിക്കുട്ടി, സെബാസ്റ്റ്യന്‍ കുളത്തുങ്കൽ, അനൂപ് ജേക്കബ്, തോമസ് കെ.തോമസ്, മോൻസ് ജോസഫ്, വി.ജോയി, വി.ഡി.സതീശൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നൽകിയിരുന്നു.
പ്രധാന വിഷയമായതിനാൽ അടിയന്തരപ്രമേയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വിഴിഞ്ഞം പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി വിളിച്ച മന്ത്രിതല സമിതിയിലും മധ്യസ്ഥ ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളോട് സമരസമിതിയും ലത്തീന്‍ അതിരൂപതയും ഇന്ന് നിലപാട് അറിയിക്കാനിരിക്കെയാണ് വിഷയം നിയമസഭ ചർച്ച ചെയ്യുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.