തുറമുഖം ഒരിക്കലും ഒഴിവാക്കാനാകില്ല; നിയമസഭയിൽ കോൺഗ്രസ് നിലപാട് തള്ളി മുസ്ലീം ലീഗ്

മത്സ്യത്തൊഴിലാളികൾക്ക് വേണ്ട നഷ്ടപരിഹാരം നൽകി തുറമുഖം നിർമ്മാണം പൂർത്തിയാക്കണമെന്ന് മുസ്ലീം ലീഗ് നിയമസഭയിൽ. വിഴിഞ്ഞത്ത് ഇത്തരത്തിൽ ഒരു സമരം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും മന്ത്രിയെ അധിക്ഷേപിച്ചത് ശരിയായില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി സഭയിൽ പറഞ്ഞു.

വിഴിഞ്ഞം വിഷയത്തിൽ ചിലർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുറമുഖം ഒരിക്കലും ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സജി ചെറിയാൻ എംഎൽഎ പറഞ്ഞു.

പ്രതിപക്ഷത്തിന് ആശയവൈകല്യമാണെന്നും തുറമുഖ നിർമാണത്തിന് അനുമതി നൽകിയത് യുഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം വിഷയത്തിന്മേലുള്ള അടിയന്തര പ്രമേയ ചർച്ചയിലാണ് സജി ചെറിയാൻ ഇക്കാര്യം പറഞ്ഞത്.

എം.വിൻസെന്റ്, സജി ചെറിയാൻ, രമേശ് ചെന്നിത്തല, മുഹമ്മദ് മുഹ്സിൻ, പി.കെ.കുഞ്ഞാലിക്കുട്ടി, സെബാസ്റ്റ്യന്‍ കുളത്തുങ്കൽ, അനൂപ് ജേക്കബ്, തോമസ് കെ.തോമസ്, മോൻസ് ജോസഫ്, വി.ജോയി, വി.ഡി.സതീശൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News