ADVERTISEMENT
തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നമുയര്‍ത്തി നടത്തിയ അനിശ്ചിതകാല സമരത്തിനിടെ പണവും രേഖകളും നഷ്ടപ്പെട്ടെന്ന് ദയാബായി. 70000 രൂപയും നിരവധി ഫോണ്‍ നമ്പറുകളുള്ള ഡയറിയുമുള്‍പ്പെടെയുള്ള രേഖകളും മോഷണം പോയി. പൊലീസ് ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ ബാഗ് സമരപ്പന്തലില്‍ വെച്ചിരുന്നെന്നും ബാഗ് തിരിച്ച് കിട്ടിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായതെന്നും ദയാബായി പറഞ്ഞു.
പൊലീസില്‍ പരാതി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ തടഞ്ഞു. ആരെയെങ്കിലും സംരക്ഷിക്കാനാണോ പരാതി നല്‍കരുതെന്ന് പറഞ്ഞെതെന്ന് സംശയമുണ്ടെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ദയാബായി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.