വിഴിഞ്ഞം ചര്‍ച്ച വൈകിയില്ല: മുഖ്യമന്ത്രി

വിഴിഞ്ഞം ചര്‍ച്ച വൈകിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ചര്‍ച്ചയില്‍ അലംഭാവം കാണിച്ചില്ലെന്നും സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ആവശ്യങ്ങളില്‍ ആറെണ്ണവും പരിഹരിച്ചു. വിഴിഞ്ഞം സമരം തുടങ്ങിയത് ഓഗസ്റ്റ് 16നാണ്. ഓഗസ്റ്റ് 19ന് തന്നെ ഉപസമിതി ചര്‍ച്ച നടത്തി. സമരത്തെ പുറമെ നിന്ന് നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതിയാണ് വിഴിഞ്ഞമെന്നും മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്ത് സര്‍ക്കാര്‍ കൃത്യമായാണ് ഇടപെട്ടത്. കേരളത്തിന്റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതിയാണ് വിഴിഞ്ഞമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു വിഭാഗം ആളുകള്‍ സമരത്തെ സര്‍ക്കാരിനെതിരാക്കി തിരിക്കാന്‍ ശ്രമിക്കുന്നെന്ന് വി ജോയ് MLA നിയമസഭയില്‍. വിഴിഞ്ഞത്തിന്റെ മറവില്‍ ഒരു വിമോചന സമരത്തിന്റെ പരിപ്പ് വേവിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ദീര്‍ഘകാലം തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോകാന്‍ പറ്റില്ല. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ട് പദ്ധതി നടപ്പാക്കാനുള്ള മാര്‍ഗങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി ജോയ് MLA സഭയില്‍ വ്യക്തമാക്കി.

അതേസമയം, മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ട നഷ്ടപരിഹാരം നല്‍കി തുറമുഖം നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് മുസ്ലീം ലീഗ് നിയമസഭയില്‍. വിഴിഞ്ഞത്ത് ഇത്തരത്തില്‍ ഒരു സമരം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രിയെ അധിക്ഷേപിച്ചത് ശരിയായില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി സഭയില്‍ പറഞ്ഞു. വിഴിഞ്ഞം വിഷയത്തില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുറമുഖം ഒരിക്കലും ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News