മേപ്പാടി പോളിയിലെ മയക്കുമരുന്ന് ആക്രമണം;അപര്‍ണയെ ആക്രമിച്ച 2 പേര്‍ കൂടി പിടിയില്‍

മേപ്പാടി പോളിയില്‍ വെച്ച് എസ്എഫ്‌ഐ വനിതാ നേതാവ് അപര്‍ണയെ ആക്രമിച്ച മയക്കുമരുന്ന് മാഫിയ സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയില്‍. മേപ്പാടി ഗവ. പോളി ടെക്നിക്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടെ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിയെ ക്രൂരമായി മര്‍ദിച്ച ‘ട്രാബിയോക്ക്’ മയക്കുമരുന്ന് സംഘത്തിലെ രണ്ടുപേര്‍കൂടിയാണ് പിടിയിലായത്.

കേളേജിലെ വിദ്യാര്‍ഥികളായ പിണങ്ങോട് പാറപ്പുറം മുഹമ്മദ് ഫര്‍ഹാന്‍(20) , താമരശേരി കട്ടിപ്പാറ കല്ലുവീട്ടില്‍ മുഹമ്മദ് അസ്ലം (20) എന്നിവരാണ് പിടിയിലായത്.

ഇരുവരെയും കല്‍പ്പറ്റ കോടയതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ആറായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News