ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി തമിഴ്നാട് ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ന്യുനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനനുസരിച്ച് കാറ്റും ഈര്‍പ്പവും ന്യുന മര്‍ദ്ദത്തിലേക്ക് വലിക്കപ്പെടുന്നതിനാല്‍ കേരളത്തില്‍ അടുത്ത 2 ദിവസം പൊതുവെ മഴ ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. വടക്കന്‍ തമിഴ്നാട് തെക്കന്‍ ആന്ധ്രാ തീരദേശ മേഖലയില്‍ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News