ഭാര്യാസഹോദരനെ കൊലപ്പെടുത്തി ഒളിവിലായിരുന്ന പ്രതി പിടിയില്‍

കാസര്‍കോഡ് പുല്ലൂരില്‍ ഭാര്യാസഹോദരനെ കൊലപ്പെടുത്തി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പോലീസിന്റെ പിടിയിലായി. ബാംഗ്ലൂര്‍ വണ്ടര്‍പേട്ട് സ്വദേശി ഗണേശന്‍ സെല്‍വരാജിനെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.

പുല്ലൂര്‍ കേളോത്ത് നമ്പ്യാരടുക്കത്തെ നീലകണ്ഠനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് സഹോദരി ഭര്‍ത്താവ് ഗണേശന്‍ സെല്‍വരാജ് പിടിയിലായത്. ഒളിവിലായിരുന്ന ഗണേശനെ ബാംഗ്ലൂരില്‍ നിന്നാണ് പിടികൂടിയത്. ആദ്യ ഭാര്യയുടെ മക്കളുടെ വണ്ടര്‍ പേട്ടെ വീട്ടില്‍ ഗണേശന്‍ രഹസ്യമായി എത്താറുണ്ടെന്ന വിവരം ലഭിച്ച അമ്പലത്തറ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലായ് 31 ന് നീലകണ്ഠന്റെ ഭാര്യയും കുട്ടിയും ബാംഗ്ലൂരിലെ വീട്ടിലേക്ക് പോയ സമയത്താണ് കൊലപാതകം.

ഗണേശനും നീലകണ്ഠനും മാത്രമായിരുന്നു വീട്ടില്‍ താമസം. നീലകണ്ഠന്റെ മറ്റൊരു സഹോദരിയുടെ മകന്‍ അഭിജിത്ത് ഗണേശനൊപ്പം പൊയിന്റിംഗ് ജോലി ചെയ്തിരുന്നു. അഭിജിത്തിന് കൂലി മുഴുവനായി നല്‍കാത്തത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ഉറങ്ങി കിടന്ന നീലകണ്ഠനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഗണേശന്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ ഗണേശനെ റിമാന്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here