കേരളത്തിന്റെ കുതിപ്പിന് വലിയ ഊർജ്ജം പകരുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം ; മന്ത്രി പി രാജീവ്

കേരളത്തിന്റെ കുതിപ്പിന് വലിയ ഊർജ്ജം പകരുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം എന്ന് മന്ത്രി പി രാജീവ് . വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ അതിന്റെ സമീപപ്രദേശങ്ങളും വികസിക്കും എന്നും യുവാക്കൾക്ക് പുറത്തേക്ക് പോകേണ്ട സാഹചര്യം പിന്നീട് ഉണ്ടാകില്ല , ഇവിടെത്തന്നെ കൂടുതൽ തൊഴിൽ സാധ്യതയും ഒരുങ്ങും എന്നും മന്ത്രി പറഞ്ഞു .

അതോടൊപ്പം ഇച്ഛാശക്തിയുള്ള സർക്കാരാണ് ഇവിടെ പ്രവർത്തിക്കുന്നത് , പദ്ധതിയുടെ 80 ശതമാനം പൂർത്തിയായി ,നിലവിൽ വിഴിഞ്ഞത്ത് നടക്കുന്നത് ഒരു വിഭാഗം മാത്രം നടത്തുന്ന സമരം ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു .

ഒരു സഭാ നേതൃത്വം മുൻപ് ഉന്നയിക്കാത്ത തരത്തിലുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത് .യുഡിഎഫ് ഭരിക്കുമ്പോൾ പദ്ധതിക്കെതിരായ സമരത്തിന് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിക്കുന്നുണ്ടോ എന്നത് പരിശോധിക്കാൻ
കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു എന്നും മന്ത്രി പറഞ്ഞു .

കൂടാതെ സമരം തീരരുത് എന്ന് ആഗ്രഹിക്കുന്ന ചിലർ ഇതിന് പിന്നിലുണ്ട് ,അത്തരക്കാരാണ് ആസൂത്രിതമായ നീക്കങ്ങൾ നടത്തുന്നത് ,
എന്നാൽ സമരം അവസാനിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ജനങ്ങൾ, പൊലീസ് പരമാവധി സംയമനമാണ് പാലിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here