ബാലുശ്ശേരി മിനി സിവില്‍ സ്റ്റേഷന്‍ ഭൂമി ഏറ്റെടുക്കല്‍; പ്രാഥമിക നടപടികള്‍ ആരംഭിച്ചു: റവന്യു മന്ത്രി

കോഴിക്കോട് ബാലുശ്ശേരിയില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനു വേണ്ടി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനും പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി റവ. വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. നിയമസഭയില്‍ എംഎല്‍എ അഡ്വ. കെ എം സച്ചിന്‍ ദേവിന്റെ സബ്മിഷന് മറുപടി നല്‍കുമ്പോളാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ബാലുശ്ശേരി വില്ലേജില്‍ കോക്കല്ലൂരില്‍ 0.2863 ഹെക്ടര്‍ റവന്യൂ പുറമ്പോക്ക് സ്ഥലം പ്രസ്തുത ആവശ്യത്തിലേക്ക് ഏറ്റെടുക്കുന്നതിന് 15 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുള്ളതായും 03.01.2022 ന് തന്നെ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിര്‍ദ്ദിഷ്ഠ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് റവന്യൂ പുറമ്പോക്ക് ഭൂമി കൂടാതെ കോഴിക്കോട് ജില്ലാ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കൈവശത്തിലുള്ള 34.5 സെന്റ് ഭൂമി കൂടി ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പിന്റെ പ്ലാന്‍ പ്രകാരം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രസ്തുത ഭൂമി കൂടി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏറ്റെടുക്കാന്‍ ശേഷിക്കുന്ന പ്രസ്തുത ഭൂമി 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം ഏറ്റെടുത്ത് കൈമാറുമെന്ന് പറഞ്ഞ മന്ത്രി മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടിയുള്ള ഉദ്യമത്തിന് എംഎല്‍എ അഭിനന്ദിക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News