ADVERTISEMENT
വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സമരസമിതിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണ് സമവായത്തിലേക്ക് എത്തിയത്.
സമരം പിന്‍വലിക്കുന്നെന്ന് ഫാ. യൂജിന്‍ പെരേര അറിയിച്ചു. വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. തുറമുഖ നിര്‍മാണം നിര്‍ത്തില്ലെന്ന് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു.
പോർട്ട് നിർമിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സമരസമിതി ചർച്ചയ്‌ക്ക് ശേഷം പറഞ്ഞു. വാടക, പുനരധിവാസം, കാലാവസ്ഥ മുന്നറിയിപ്പുള്ളപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഉറപ്പ് നൽകിയതായും സമരസമിതി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.