കൈരളി ന്യൂസ് ഇംപാക്ട് – രാജ്‌കുമാർ തയ്യാറാക്കിയ റിപ്പോർട്ട്
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പച്ചമുള കൊണ്ട് പോള്‍വാള്‍ടില്‍ മത്സരിച്ച മലപ്പുറം സ്വദേശികളായ മുഹമ്മദുമാര്‍ക്ക് ഫൈബര്‍ പോളിനുള്ള തുക സമ്മാനിച്ച് അമേരിക്കന്‍ മലയാളി ബേബി ഊരാളില്‍. മത്സ്യത്തൊഴിലാളി കുടുംബത്തിലെ കായിക താരങ്ങളുടെ നിസ്സഹായവസ്ഥ കൈരളി ന്യൂസാണ് പുറം ലോകത്തെ അറിയിച്ചത്. കൈരളി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട അമേരിക്കന്‍ മലയാളിയും ഫോര്‍മാ മുന്‍ പ്രസിഡന്റും അലൈന്‍ ഡയഗണോസിസ് മേധാവിയുമായ ബേബി ഊരാളില്‍ പച്ച മുളക്ക് പകരം ഫൈബര്‍ പോള്‍ വാങ്ങാന്‍ അരലക്ഷം രൂപ സമ്മാനിച്ചു.
ADVERTISEMENT
തങ്ങളുടെ ഇല്ലായ്മ റിപ്പോര്‍ട്ട് ചെയ്ത കൈരളി ന്യൂസിനോടും ഇല്ലായ്മ കണ്ടറിഞ്ഞ് സഹായിച്ച ബേബി ഊരാളിലിനോടും നന്ദിയുണ്ടെന്ന് മത്സ്യത്തൊഴിലാളി കുടുബാംഗങ്ങളായ മുഹമ്മദ് നിയാസും മുഹമ്മദ് ശിബിലും പറഞ്ഞു.കൈരളി ന്യൂസിന്റെ വാര്‍ത്ത, മുഹമ്മദ് ശിബിലിന് മെഡല്‍ നേടാന്‍ പ്രചോദനമായെന്ന് അധ്യാപകന്‍ പറഞ്ഞു.
പാവപ്പെട്ട കായിക താരങ്ങളുടെ നിസ്സഹായവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യാനായതെന്ന് കൈരളി ടിവി ഫിനാന്‍സ് ആന്റ് ടെക്‌നിക്കല്‍ സീനിയര്‍ ഡയറക്ടര്‍ എം വെങ്കിട്ടരാമന്‍ പറഞ്ഞു. സന്മനസ് കാണിച്ച ബേബി ഊരാളിലിനോട് അദ്ദേഹം നന്ദി അറിയിച്ചു.ചടങ്ങിന് സാക്ഷിയാകാന്‍ കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍.പി ചന്ദ്രശേഖരന്‍,മാര്‍ക്കറ്റിംങ് വിഭാഗം സീനിയര്‍ ജിഎം.എസ് രമേഷ്,എച്ച്.ആര്‍.വിഭാഗം ജി.എം.മുഹമ്മദ് ആരിഫ്,കൈരളി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശരത്ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.