കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കും: മന്ത്രി ആര്‍ ബിന്ദു

കോട്ടയത്തെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് നീതിപൂര്‍വകമായ പരിഹാരമുണ്ടാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും വിദ്യാര്‍ഥി പ്രതിനിധികളും പങ്കെടുത്ത ചര്‍ച്ചയില്‍ ഇരുപക്ഷത്തിനും പറയാനുള്ളത് വിശദമായി കേട്ടുവെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ ഉന്നയിച്ച വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കും. ഈ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥിസമരം നിര്‍ത്തിവയ്ക്കണമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന സ്റ്റുഡന്റ്‌സ് കൗണ്‍സിലിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News